പശ്ചിമേഷ്യയിലെ യുദ്ധഭീതിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ട നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇന്ന് മാത്രം 31 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസാണ് റദ്ദാക്കിയത്.
അതേസമയം, നെടുമ്പാശ്ശേരിയിലേക്ക് എത്തേണ്ട 27 വിമാനങ്ങളും റദ്ദാക്കി. മസ്കറ്റിൽ നിന്നും നാളെ പുലർച്ച 2.40 ന് നെടുമ്പാശ്ശേരിയിൽ എത്തേണ്ട വിമാനവും റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മൂന്ന് സർവീസുകൾ മാത്രമാണ് ഇന്ന് സർവ്വീസ് നടത്തുന്നത്.
ഒമാൻ എയർവെയ്സിന്റെ മസ്ക്കറ്റിലേക്കുള്ള 2 സർവീസുകളും സൗദി എയർലൈൻസിൻ്റെ ജിദ്ദയിലേക്കുള്ള സർവീസുമാണ് ഉണ്ടായിരുന്നത്. യുദ്ധത്തിൻ്റെ ഭാഗമായി വ്യോമപാതകൾ അടച്ചതിനാലാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി വെട്ടി കുറച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ