സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, മലയാളിയായ എസ് ശ്രുതിക്ക് 18ാം റാങ്ക്.

 



[ ന്യൂഡൽഹി ]2025ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്ത്. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിൽ മുന്നിലായി. 

ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശി ജെ എസ് ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ്

109-ാം റാങ്കും സിദ്ധാര്‍ത്ഥ എം ജോയി 271-ാം റാങ്ക് നേടി.ബി ഗോപിക (105),വി സി ശ്രീലക്ഷ്മി (133) എന്നിവരാണ് മറ്റുമലയാളികൾ. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷമുള്ള അന്തിമഫലമാണിത്. 

ആകെ 958 പേർ ഐഎഎസ്, ഐഎഫ്എസ്,എപിഎസ്, മറ്റ് തസ്തികകളിലേക്ക് യോഗ്യത നേടി.കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും.

ഫലം പ്രഖ്യാപിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ മാർക്കുകൾ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് യുപിഎസ്‌സി പ്രസ്താവനയിലൂടെ അറിയിച്ചു