മൊ​ബൈ​യി​ൽ ഷോ​പ്പി​ലെ സ്‌​ക്രീ​ന്‍​ഗാ​ര്‍​ഡി​ന്‍റെ പ​ശ​യി​ല്‍ ഒ​ട്ടി​പ്പി​ടി​ച്ച് അ​ണ​ലി​ക്കു​ഞ്ഞ്; ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട് ക​ട​യു​ട​മ.



ത​ളി​പ്പ​റ​മ്പ്: മൊ​ബൈ​യി​ൽ ഷോ​പ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സ്‌​ക്രീ​ന്‍​ഗാ​ര്‍​ഡി​ന്‍റെ പ​ശ​യി​ല്‍ ഒ​ട്ടി​പ്പോ​യ അ​ണ​ലി​ക്കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി. ത​ളി​പ്പ​റ​മ്പ് മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ സി.​പി. റ​യീ​സി​ന്‍റെ ഫ്ളോ​ന്‍​സ് എ​ന്ന മൊ​ബൈ​ല്‍ ക​ട​യി​ല്‍ നി​ന്നും ഇ​ള​ക്കി​മാ​റ്റി​യ സ്‌​ക്രീ​ന്‍​ഗാ​ര്‍​ഡി​ലാ​ണ് അ​ണ​ലി​ക്കു​ഞ്ഞ് ഒ​ട്ടി​പ്പോ​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


റേ​ഞ്ച് ഓ​ഫീ​സ​ര്‍ സ​നൂ​പ് കൃ​ഷ്ണ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം വ​നം​വ​കു​പ്പി​ന്‍റെ​യും മാ​ര്‍​ക്കി​ന്‍റെ​യും റെ​സ്‌​ക്യൂ​വ​റാ​യ അ​നി​ല്‍ തൃ​ച്ചം​ബ​രം സ്ഥ​ല​ത്തെ​ത്തി വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ച് പാ​മ്പി​നെ പ​ശ​യി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ന്നീ​ട് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന് ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പ​ശ​യി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യും പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി ത​ന​ത് ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ വി​ട്ട​യയ്​ക്കു​ക​യാ​യി​രു​ന്നു.