കണ്ണൂർ: കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്. കണ്ണൂർ സിറ്റി സ്വദേശിനിയായ എഴുപത്തിയേഴുകാരി മീര സോമസുന്ദരത്തിന് ഒന്നരക്കോടി രൂപയാണ് നഷ്ടമായത്. ഭീകരബന്ധം ആരോപിച്ചും നിയമനടപടികൾ ഭയപ്പെടുത്തിയുമാണ് വയോധികയെ തട്ടിപ്പിനിരയാക്കിയത്.
പരാതിക്കാരിയുടെ വാട്ട്സാപ്പിലേക്ക് സിബിഐയിൽ നിന്നാണെന്ന് പറഞ്ഞ് സ്ഥിരമായി വീഡിയോ കോൾ വരാറുണ്ടായിരുന്നു. പഹൽഗാം സംഭവവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടയാളുടെ താമസസ്ഥലത്ത് നിന്ന് പരാതിക്കാരിയുടെ ആധാർ കാർഡ് കണ്ടെടുത്തിരുന്നുവെന്നും ഭീകരരിൽ നിന്ന് പരാതിക്കാരി പണം സ്വീകരിച്ചിട്ടുണ്ടെന്നും വീഡിയോ കോൾ വഴി ഭീഷണിപ്പെടുത്താറുണ്ടെന്ന് എഫ്ഐആറിലുണ്ട്.
കൂടാതെ, ഇവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി കൈവശമുള്ള പണം ആർബിഐക്ക് പരിശോധിക്കുന്നതിനായി അവർ ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കണമെന്നും പറയുകയായിരുന്നു. പരിഭ്രാന്തയായ പരാതിക്കാരി പ്രതികൾ അയച്ചുകൊടുത്ത അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയും ചെയ്. പിന്നീടാണ് തട്ടിപ്പിനിരയാക്കപ്പെട്ട കാര്യം ഇവർ തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കണ്ണൂർ സൈബർ ക്രൈം ഇൻസ്പെക്ടർ ബിനു മോഹനനാണ് അന്വേഷണച്ചുമതല. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ