മാനന്തവാടിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ലഹരി നൽകി പണം കവർന്ന സംഭവം; ഒരാൾകൂടി പിടിയിൽ


പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ നൽകി പണം കവരുകയും ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മാനന്തവാടി പാലാക്കുളി പോത്തനാട്ടിൽ എ വി അജിത്ത് എന്ന ഡിങ്കനെയാണ് തമിഴ് നാട്ടിലെ തിരുപ്പൂർ ബോയ പാളയത്ത് നിന്ന് മാനന്തവാടി എസ് ഐ എം സി പവനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

 നേരത്തേ ഈ കേസിൽ മാനന്തവാടി കൊണിയൻമുക്ക് ചിറക്കൽ വീട്ടിൽ അജിത്ത് കുമാർ, കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടിൽ വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്ത റിമാന്റ് ചെയ്തിരുന്നു.