പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.



   *🟨മ​ണി​പ്പു​രി​ൽ കു​ക്കി-​നാ​ഗാ സം​ഘ​ർ​ഷം; നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച് ക​ള​ക്ട​ർ*
ഇം​ഫാ​ൽ: മ​ണി​പ്പു​രി​ലെ ഉ​ക്രു​ൽ ജി​ല്ല​യി​ൽ കു​ക്കി-​നാ​ഗാ സം​ഘ​ർ​ഷം വ്യാ​പി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു, ജി​ല്ല​യി​ൽ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധി​ച്ചു. ഉ​ക്രു​ൽ ജി​ല്ല​യി​ലെ ലി​റ്റാ​ൻ സാ​ര​യ്ഖോ​ങ് ഗ്രാ​മ​ത്തി​ൽ ഇ​രു​പ​തി​ല​ധി​കം നാ​ഗാ വീ​ടു​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തീ​യി​ട്ടു.

ഉ​ക്രു​ൽ, കാം​ജോം​ഗ് ജി​ല്ല​ക​ളി​ൽ കു​ക്കി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന താ​ങ്കു​ൽ നാ​ഗാ ഗോ​ത്ര​ത്തി​ന്‍റെ തീ​രു​മാ​ന​മാ​ണ് പു​തി​യ സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ലാ​പം വ്യാ​പി​ക്കു​ക​യാ​ണ്.

നാ​ഗാ ഭൂ​രി​പ​ക്ഷ ജി​ല്ല​യാ​ണ് ഉ​ക്രു​ൽ. ഇ​വി​ട​ത്തെ സാ​യു​ധ നാ​ഗാ ഗ്രൂ​പ്പു​ക​ളും സം​ഘ​ർ​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​യ​തോ​ടെ കു​ക്കി ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ ഇ​വി​ടെ​നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ക​യാ​ണ്. ശ​നി​യാ​ഴ്ച ലി​റ്റാ​ൻ ഗ്രാ​മ​ത്തി​ൽ നാ​ഗാ യു​വാ​വി​നെ കു​ക്കി ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട ചി​ല​ർ ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ക​ലാ​പം വ്യാ​പി​ക്കു​മെ​ന്ന ഭ​യ​ത്തി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​സേ​ന​യെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചു.

    *🟨മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി; അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ*
അ​ജ്മി​ർ: രാ​ജ​സ്ഥാ​നി​ലെ അ​ജ്മി​റി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രാ​ണ​സി സ്വ​ദേ​ശി അ​ഞ്ജ​ലി സിം​ഗും ഇ​വ​രു​ടെ ലി​വ് ഇ​ൻ പ​ങ്കാ​ളി അ​ക്ലേ​ഷ് ഗു​പ്‌​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അ​ന സാ​ഗ​ർ ത​ടാ​ക​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട അ​ഞ്ജ​ലി സിം​ഗി​നെ​യും സു​ഹൃ​ത്തി​നെ​യും അ​തു​വ​ഴി വ​ന്ന പ​ട്രോ​ളിം​ഗ് സം​ഘം ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.
രാ​ത്രി 10 മ​ണി​യോ​ടെ മ​ക​ളു​മാ​യി പു​റ​ത്തു​പോ​യെ​ന്നും കു​ട്ടി​യെ വ​ഴി​യി​ൽ എ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു യു​വ​തി ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

    *🟨ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട​യാ​ൻ വാ​ട്ട്‌​സ്ആ​പ്പി​ന് സിം ​ബൈ​ൻ​ഡിം​ഗ്; സു​പ്രീംകോ​ട​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ*
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന 'ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്' ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി വാ​ട്ട്‌​സ്ആ​പ്പ് പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ 'സിം ​ബൈ​ൻ​ഡിം​ഗ്' ന​ട​പ്പി​ലാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് സ​മ​ർ​പ്പി​ച്ച സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​സു​പ്ര​ധാ​ന വി​വ​രം ഉ​ള്ള​ത്.

വാ​ട്ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണി​ൽ ത​ന്നെ ആ ​ന​മ്പ​റി​ലു​ള്ള സിം ​കാ​ർ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണി​ത്. നി​ല​വി​ൽ ബാ​ങ്കിം​ഗ് ആ​പ്പു​ക​ൾ സു​ര​ക്ഷ​യ്ക്കാ​യി ഈ ​രീ​തി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ, മ​റ്റൊ​രാ​ളു​ടെ ന​മ്പ​റോ ഒ​ടി​പി​യോ ഉ​പ​യോ​ഗി​ച്ച് ദൂ​ര​സ്ഥ​ല​ത്തി​രു​ന്ന് വാ​ട്ട്‌​സ്ആ​പ്പ് വ​ഴി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് ത​ട​യാ​നാ​കും.

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ൾ​ക്കാ​യി പ്ര​ധാ​ന​മാ​യും വാ​ട്ട്‌​സ്ആ​പ്പ് ആ​ണ് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന കോ​ളു​ക​ൾ ഇ​ന്ത്യ​ൻ ന​മ്പ​റു​ക​ളാ​യി കാ​ണി​ക്കു​ന്ന സ്പൂ​ഫിം​ഗ് രീ​തി ത​ട​യാ​ൻ അ​ന്താ​രാ​ഷ്ട്ര ഗേ​റ്റ്‌​വേ​ക​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​തു​വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് വ്യാ​ജ കോ​ളു​ക​ൾ ഇ​തി​നോ​ട​കം ത​ട​യാ​ൻ സാ​ധി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

2023-ലെ ​ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ നി​യ​മം അ​നു​സ​രി​ച്ച് സിം ​കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​ന് ബ​യോ​മെ​ട്രി​ക് വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഒ​രാ​ൾ​ക്ക് ഒ​രു ദി​വ​സം ഒ​രു ടെ​ലി​കോം സേ​വ​ന​ദാ​താ​വി​ൽ നി​ന്ന് പ​ര​മാ​വ​ധി മൂ​ന്ന് സിം ​കാ​ർ​ഡു​ക​ൾ മാ​ത്ര​മേ എ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ ബാ​ങ്കു​ക​ൾ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ​ഹാ​യം തേ​ടു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സെ​പ്റ്റം​ബ​റി​ൽ മു​തി​ർ​ന്ന ദ​മ്പ​തി​ക​ളി​ൽ നി​ന്ന് 1.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​മ​റു​പ​ടി.

    *🟨ഡ​ൽ​ഹി​യി​ലെ കൂ​ട്ട തി​രോ​ധാ​നം: ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി*
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ 800-ല​ധി​കം ആ​ളു​ക​ളെ കാ​ണാ​താ​യെ​ന്ന ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. 2026 ജ​നു​വ​രി​യി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ 807 പേ​രെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 807 പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തി​ൽ 509 പേ​ർ സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. കാ​ണാ​താ​യ​വ​രി​ൽ 191 പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളാ​ണെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.

ചീ​ഫ് ജ​സ്റ്റി​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ, ജ​സ്റ്റി​സ് തേ​ജ​സ് ക​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും, കേ​സ് സാ​ധാ​ര​ണ ക്ര​മ​ത്തി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി മാ​റ്റി.

വി​ഷ​യ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു.

   *🟨ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ർ: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് ഉ​യ​ർ​ത്തി ഗോ​ൾ​ഡ്മാ​ൻ സാ​ക്സ്*
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തി​ന് പി​ന്നാ​ലെ, ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് പ്ര​മു​ഖ ആ​ഗോ​ള ബ്രോ​ക്ക​റേ​ജ് സ്ഥാ​പ​ന​മാ​യ ഗോ​ൾ​ഡ്മാ​ൻ സാ​ക്സ്. 2026 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ലെ ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ത്ഥ ജി​ഡി​പി വ​ള​ർ​ച്ചാ പ്ര​വ​ച​നം 20 ബേ​സി​സ് പോ​യി​ന്‍റ് വ​ർ​ധി​പ്പി​ച്ച് 6.9 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

നേ​ര​ത്തെ 6.7 ശ​ത​മാ​ന​മാ​യി​രു​ന്ന വ​ള​ർ​ച്ചാ പ്ര​വ​ച​ന​മാ​ണ് 6.9 ശ​ത​മാ​ന​മാ​യി ഗോ​ൾ​ഡ്മാ​ൻ സാ​ക്സ് പ​രി​ഷ്ക​രി​ച്ച​ത്. അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​കു​തി കു​റ​ച്ച​ത് ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ക​യ​റ്റു​മ​തി മെ​ച്ച​പ്പെ​ടു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി കു​റ​യു​മെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ജി​ഡി​പി​യു​ടെ 0.8 ശ​ത​മാ​ന​മാ​യി ക​മ്മി കു​റ​യു​മെ​ന്നാ​ണ് പു​തി​യ ക​ണ​ക്കു​കൂ​ട്ട​ൽ നേ​ര​ത്തെ ഇ​ത് 1.05 ശ​ത​മാ​ന​മാ​യി​രു​ന്നു.

വ്യാ​പാ​ര ക​രാ​ർ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ സ​മ്മ​ർ​ദ്ദ​വും കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ക​റ​ൻ​സി​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത് രൂ​പ​യാ​ണ്.

റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്കു​ക​ളി​ൽ ഉ​ട​ൻ കു​റ​വ് വ​രു​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും, 2026-ൽ ​റി​പ്പോ നി​ര​ക്ക് 5.25 ശ​ത​മാ​ന​ത്തി​ൽ ത​ന്നെ തു​ട​രു​മെ​ന്നു​മാ​ണ് ഗോ​ൾ​ഡ്മാ​ൻ സാ​ക്സി​ന്‍റെ നി​രീ​ക്ഷ​ണം.
 
   *🟨സർവം മിഥ്യ! വീല്‍ചെയറിലിരുന്ന് ബജറ്റിനെതിരേ ആഞ്ഞടിച്ച് ശശി തരൂര്‍*
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​തു വ്യാ​​​​​പാ​​​​​ര ക​​​​​രാ​​​​​റി​​​​​നെ​​​​​ക്കാ​​​​​ൾ അ​​​​​വ​​​​​രു​​​​​ടെ സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ വാ​​​​​ങ്ങാ​​​​​ൻ മു​​​​​ൻ​​​​​കൂ​​​​​ട്ടി സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ന്ന ക​​​​​ച്ച​​​​​വ​​​​​ട ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണം (പ്രീ ​​​​​ക​​​​​മ്മി​​​​​റ്റ​​​​​ഡ് പ​​​​​ർ​​​​​ച്ചേ​​​​​സ്) ആ​​​​​ണെ​​​​​ന്ന് ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ ഡോ. ​​​​​ശ​​​​​ശി ത​​​​​രൂ​​​​​ർ എം​​​​​പി. പ​​​​​ര​​​​​സ്പ​​​​​ര സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത​​​​​ത്വ​​​​​ങ്ങ​​​​​ളെ ലം​​​​​ഘി​​​​​ക്കു​​​​​ന്ന ക​​​​​രാ​​​​​റി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ​​​​​ക്കു നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള മു​​​​​ൻ​​​​​തൂ​​​​​ക്കം ഇ​​​​​ല്ലാ​​​​​താ​​​​​ക്കി​​​​​യെ​​​​​ന്നും കേ​​​​​ന്ദ്രബ​​​​​ജ​​​​​റ്റി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ച​​​​​ർ​​​​​ച്ച​​​​​യ്ക്കി​​​​​ടെ ത​​​​​രൂ​​​​​ർ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി. എ​​​​​യിം​​​​​സും അ​​​​​തി​​​​​വേ​​​​​ഗ റെ​​​​​യി​​​​​ൽ​​​​​പാ​​​​​ത​​​​​യു​​​​​മ​​​​​ട​​​​​ക്കം ന​​​​​ൽ​​​​​കാ​​​​​തെ ബ​​​​​ജ​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തെ അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ച​​​​​തി​​​​​ലും ത​​​​​രൂ​​​​​ർ രൂ​​​​​ക്ഷ വി​​​​​മ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി.

സ്വ​​​​​പ്ന​​​​​ങ്ങ​​​​​ൾ മാ​​​​​ത്രം വി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തും മി​​​​​ഥ്യാ​​​​​ധാ​​​​​ര​​​​​ണ​​​​​ക​​​​​ൾ സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ പാ​​​​​ഴാ​​​​​ക്കി​​​​​യ​​​​​തു​​​​​മാ​​​​​ണ് കേ​​​​​ന്ദ്ര​​​​​ ബ​​​​​ജ​​​​​റ്റെ​​​​​ന്ന് കോ​​​​​ണ്‍ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക സ​​​​​മി​​​​​തി​​​​​യം​​​​​ഗ​​​​​മാ​​​​​യ ത​​​​​രൂ​​​​​ർ ആ​​​​​രോ​​​​​പി​​​​​ച്ചു. രാ​​​​​ജ്യം നേ​​​​​രി​​​​​ടു​​​​​ന്ന തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ​​​​​യും വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​വും ക​​​​​ഠി​​​​​ന​​​​​ദാ​​​​​രി​​​​​ദ്ര്യവും സ്തം​​​​​ഭ​​​​​നാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​യ ശ​​​​​ന്പ​​​​​ള​​​​​ം അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ച​​​​​തു​​​​​മാ​​​​​യ കേ​​​​​ന്ദ്ര​​​​​ബ​​​​​ജ​​​​​റ്റ് നി​​​​​രാ​​​​​ശാ​​​​​ജ​​​​​ന​​​​​ക​​​​​വും അ​​​​​സ്വ​​​​​സ്ഥ​​​​​യു​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​ണ്. എ​​​​​ട്ടു ദി​​​​​വ​​​​​സ​​​​​മാ​​​​​യി തു​​​​​ട​​​​​ർ​​​​​ന്ന സ്തം​​​​​ഭ​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു ന​​​​​ട​​​​​ന്ന ബ​​​​​ജ​​​​​റ്റ് ച​​​​​ർ​​​​​ച്ച​​​​​യി​​​​​ലാ​​​​​ണു ധ​​​​​ന​​​​​മ​​​​​ന്ത്രി നി​​​​​ർ​​​​​മ​​​​​ലാ സീ​​​​​താ​​​​​രാ​​​​​മ​​​​​നെ മു​​​​​ന്നി​​​​​ലി​​​​​രു​​​​​ത്തി ത​​​​​രൂ​​​​​ർ ക​​​​​ടു​​​​​ത്ത വി​​​​​മ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ബ​​​​​ജ​​​​​റ്റ് നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ല്ലെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ന്ത്യ-അ​​​​​മേ​​​​​രി​​​​​ക്ക വ്യാ​​​​​പാ​​​​​ര ക​​​​​രാ​​​​​റി​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കും ചെ​​​​​റു​​​​​കി​​​​​ട വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും (എം​​​​​എ​​​​​സ്എം​​​​​ഇ​​​​​ക​​​​​ൾ) ഉ​​​​​ള്ള സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ന് അ​​​​​റി​​​​​വി​​​​​ല്ല. ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​കു​​​​​ന്ന പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ എ​​​​​ന്താ​​​​​ണെ​​​​​ന്നു വ്യ​​​​​ക്ത​​​​​മ​​​​​ല്ല. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ കാ​​​​​ർ​​​​​ഷി​​​​​കോ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ വി​​​​​പ​​​​​ണി​​​​​ക​​​​​ൾ തു​​​​​റ​​​​​ന്നു​​​​​കൊ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ ഗു​​​​​രു​​​​​ത​​​​​ര ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്നു. ക​​​​​രാ​​​​​റി​​​​​ന്‍റെ മു​​​​​ഴു​​​​​വ​​​​​ൻ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ വ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്ന് ത​​​​​രൂ​​​​​ർ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

കാ​​​​​ലി​​​​​ലെ പൊ​​​​​ട്ട​​​​​ലി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റി​​​​​ലെ​​​​​ത്തി സീ​​​​​റ്റി​​​​​ലി​​​​​രു​​​​​ന്നാ​​​​​ണ് ത​​​​​രൂ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ച​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ, തീ​​​​​ര​​​​​വാ​​​​​സി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യും എ​​​​​യിം​​​​​സ്, അ​​​​​തി​​​​​വേ​​​​​ഗ പാ​​​​​ത അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി​​​​​യും ത​​​​​രൂ​​​​​ർ ശ​​​​​ക്ത​​​​​മാ​​​​​യി വാ​​​​​ദി​​​​​ച്ചു. പ്ര​​​​​സം​​​​​ഗം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​യു​​​​​ട​​​​​ൻ കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ലും എ​​​​​ൻ.​​​​​കെ. പ്രേ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​നും അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ ത​​​​​രൂ​​​​​രി​​​​​ന്‍റെ അ​​​​​ടു​​​​​ത്തെ​​​​​ത്തി അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ചു. അ​​​​​ര മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ണ്ട ത​​​​​രൂ​​​​​രി​​​​​ന്‍റെ പ്ര​​​​​സം​​​​​ഗം ധ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യ​​​​​ട​​​​​ക്കം ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​കെ പൂ​​​​​ർ​​​​​ണ ശ്ര​​​​​ദ്ധ​​​​​യോ​​​​​ടെ കേ​​​​​ട്ടി​​​​​രു​​​​​ന്നു.

*കോർപറേറ്റ് വമ്പന്മാർക്ക് ആശ്വാസം*

കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് വ​​​​​ന്പ​​​​​ന്മാരേ​​​​​ക്കാ​​​​​ൾ ഇ​​​​​ട​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രു​​​​​ടെ നി​​​​​കു​​​​​തി​​​​​ഭാ​​​​​രം കൂ​​​​​ട്ടു​​​​​ക​​​​​യാ​​​​​ണ് കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രെ​​​​​ന്ന് ത​​​​​രൂ​​​​​ർ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി. പ​​​​​ത്തു വ​​​​​ർ​​​​​ഷം മു​​​​​ന്പ് കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ നി​​​​​കു​​​​​തി​​​​​ വ​​​​​രു​​​​​മാ​​​​​നം കൂ​​​​​ടു​​​​​ത​​​​​ലും സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ വി​​​​​ഹി​​​​​തം കു​​​​​റ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​പ്പോ​​​​​ഴ​​​​​തു മാ​​​​​റി. വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ നി​​​​​കു​​​​​തി​​​​​ഭാ​​​​​രം കൂ​​​​​ടി​​​​​യ​​​​​ത് അ​​​​​സ്വ​​​​​സ്ഥ​​​​​ത സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ന്നു. കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് ക​​​​​ന്പ​​​​​നി​​​​​ക​​​​​ളു​​​​​ടേ​​​​​ത് കു​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​മു​​​​​ണ്ട്.

കേ​​​​​ന്ദ്ര​​​​​ബ​​​​​ജ​​​​​റ്റി​​​​​ലെ അ​​​​​നു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വ്യ​​​​​ക്ത​​​​​ത, സു​​​​​താ​​​​​ര്യ​​​​​ത, ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം എ​​​​​ന്നി​​​​​വ​​​​​യി​​​​​ല്ലെ​​​​​ന്നും ത​​​​​രൂ​​​​​ർ ആ​​​​​രോ​​​​​പി​​​​​ച്ചു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യു​​​​​ള്ള വ്യാ​​​​​പാ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​രി​​​​​മി​​​​​ത​​​​​മാ​​​​​യെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ​​​​​ക്കു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വ്യാ​​​​​പാ​​​​​രമി​​​​​ച്ചം ക​​​​​മ്മി​​​​​യാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​​​​താ​​​​​ണു പു​​​​​തി​​​​​യ ക​​​​​രാ​​​​​ർ. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ 500 ബി​​​​​ല്യ​​​​​ണ്‍ ഡോ​​​​​ള​​​​​റി​​​​​ന്‍റെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ വാ​​​​​ങ്ങു​​​​​മെ​​​​​ന്ന ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഉ​​​​​റ​​​​​പ്പ് ദോ​​​​​ഷ​​​​​ക​​​​​ര​​​​​മാ​​​​​ണ്. നി​​​​​ല​​​​​വി​​​​​ലെ മി​​​​​ച്ച​​​​​ത്തെ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല ക​​​​​മ്മി​​​​​യാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​​​​താ​​​​​ണി​​​​​ത്. അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളേ​​​​​ക്കാ​​​​​ൾ ഒ​​​​​രു ശ​​​​​ത​​​​​മാ​​​​​നം തീ​​​​​രു​​​​​വ കു​​​​​റ​​​​​വാ​​​​​ണെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്പോ​​​​​ഴും ആ ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ന്നും ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലൊ​​​​​രു വാ​​​​​ങ്ങ​​​​​ൽ​​​​​നി​​​​​ബ​​​​​ന്ധ​​​​​ന​​​​​യി​​​​​ല്ലെ​​​​​ന്നു മു​​​​​ൻ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​കൂ​​​​​ടി​​​​​യാ​​​​​യ ത​​​​​രൂ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

തീ​​​​​രു​​​​​വ കു​​​​​റ​​​​​യ്ക്ക​​​​​ൽ, കൃ​​​​​ഷിതു​​​​​റ​​​​​ക്ക​​​​​ൽ, ഡാ​​​​​റ്റ ലോ​​​​​ക്ക​​​​​ലൈ​​​​​സേ​​​​​ഷ​​​​​നും ബൗ​​​​​ദ്ധി​​​​​ക സ്വ​​​​​ത്ത​​​​​വ​​​​​കാ​​​​​ശ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും നേ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ൽ, ഊ​​​​​ർ​​​​​ജ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ട​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​വ​​​​​യാ​​​​​ണെ​​​​​ന്ന് ത​​​​​രൂ​​​​​ർ പ​​​​​റ​​​​​ഞ്ഞു. വ്യാ​​​​​പാ​​​​​ര ക​​​​​രാ​​​​​ർ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണെ​​​​​ന്ന് അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്പോ​​​​​ൾ​​​​​ത്ത​​​​​ന്നെ, ഇ​​​​​ന്ത്യ-​​​​​യു​​​​​എ​​​​​സ് വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​റി​​​​​ൽ ഉ​​​​​ത്ത​​​​​രം ല​​​​​ഭി​​​​​ക്കാ​​​​​ത്ത ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​രു​​​​​ന്നു​​​​​ണ്ട്. വ്യ​​​​​ക്ത​​​​​ത ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പി​​​​​ന്‍റെ ട്വീ​​​​​റ്റു​​​​​ക​​​​​ളും പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പു​​​​​ക​​​​​ളും മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​തു​​​​​വ​​​​​രെ ല​​​​​ഭ്യ​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ. വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ല.

ഈ ​​​​​ബ​​​​​ജ​​​​​റ്റ് വി​​​​​വേ​​​​​ക​​​​​ത്തി​​​​​ന് പ്ര​​​​​ശം​​​​​സി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടോ നീ​​​​​തി​​​​​യോ ഇ​​​​​ല്ലാ​​​​​ത്ത വി​​​​​വേ​​​​​കം പൊ​​​​​ള്ള​​​​​യാ​​​​​ണ്. ഫ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ധി​​​​​ഷ്ഠി​​​​​ത​​​​​മാ​​​​​യ ന​​​​​യ​​​​​ങ്ങ​​​​​ള​​​​​ല്ല, മ​​​​​റി​​​​​ച്ച് ശ്ര​​​​​ദ്ധാ​​​​​പൂ​​​​​ർ​​​​​വം ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ മി​​​​​ഥ്യാ​​​​​ധാ​​​​​ര​​​​​ണ​​​​​ക​​​​​ളാണ്. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ ദൈ​​​​​നം​​​​​ദി​​​​​ന ജീ​​​​​വി​​​​​തം മാ​​​​​റ്റ​​​​​മി​​​​​ല്ലാ​​​​​തെ തു​​​​​ട​​​​​രു​​​​​ന്നു. തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ, വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന ജീ​​​​​വി​​​​​ത​​​​​ച്ചെ​​​​​ല​​​​​വ്, അ​​​​​സ​​​​​മ​​​​​ത്വം എ​​​​​ന്നി​​​​​വ​​​​​യെ ഇ​​​​​ത് അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്നു. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​ഭി​​​​​ലാ​​​​​ഷ​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യു​​​​​ന്നി​​​​​ല്ല. ക്ഷേ​​​​​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്കു വ​​​​​ക​​​​​യി​​​​​രു​​​​​ത്തി​​​​​യ തു​​​​​ക​​​​​പോ​​​​​ലും മു​​​​​ൻ​​​​​വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ഭ​​​​​ര​​​​​ണ​​​​​പ​​​​​ര​​​​​മാ​​​​​യ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം 53 പ്ര​​​​​ധാ​​​​​ന ക്ഷേ​​​​​മ, അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ബ​​​​​ജ​​​​​റ്റി​​​​​ൽ വ​​​​​ക​​​​​യി​​​​​രു​​​​​ത്തി​​​​​യ അ​​​​​ഞ്ചു ല​​​​​ക്ഷം കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം രൂ​​​​​പ​​​​​യി​​​​​ൽ സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലെ ആ​​​​​ദ്യ ഒ​​​​​ന്പ​​​​​ത് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ 41 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മേ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചി​​​​​ട്ടു​​​​​ള്ളൂ.

67,000 കോ​​​​​ടി രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച ജ​​​​​ൽ ജീ​​​​​വ​​​​​ൻ മി​​​​​ഷ​​​​​നി​​​​​ൽ ഒ​​​​​ന്പ​​​​​തു മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ 31 കോ​​​​​ടി രൂ​​​​​പ മാ​​​​​ത്ര​​​​​മേ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞു​​​​​ള്ളൂ. ഏ​​​​​റെ കൊ​​​​​ട്ടി​​​​​ഘോ​​​​​ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട പി​​​​​എം സ്കൂ​​​​​ൾ​​​​​സ് ഫോ​​​​​ർ റൈ​​​​​സിം​​​​​ഗ് ഇ​​​​​ന്ത്യ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ 7,500 കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ൽ 473 കോ​​​​​ടി മാ​​​​​ത്ര​​​​​മേ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു​​​​​ള്ളൂ. പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി​​​​​ക്കാ​​​​​രു​​​​​ടെ ഉ​​​​​ന്ന​​​​​മ​​​​​ന​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി അ​​​​​നു​​​​​ശു​​​​​ചി​​​​​ത് ജാ​​​​​തി അ​​​​​ഭ്യു​​​​​ദ​​​​​യ യോ​​​​​ജ​​​​​ന​​​​​യ്ക്ക് 2,140 കോ​​​​​ടി രൂ​​​​​പ വ​​​​​ക​​​​​യി​​​​​രു​​​​​ത്തി​​​​​യ​​​​​തി​​​​​ൽ 40 കോ​​​​​ടി രൂ​​​​​പ മാ​​​​​ത്ര​​​​​മേ വി​​​​​നി​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ളൂ​​​​​വെ​​​​​ന്നും ത​​​​​രൂ​​​​​ർ ഓ​​​​​ർ​​​​​മ​​​​​പ്പെ​​​​​ടു​​​​​ത്തി.

ഒ​​​​​രി​​​​​ക്ക​​​​​ൽ ക​​​​​റു​​​​​ത്ത സ്വ​​​​​ർ​​​​​ണ​​​​​മാ​​​​​യി ആ​​​​​ഘോ​​​​​ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട കു​​​​​രു​​​​​മു​​​​​ള​​​​​ക് അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യി​​​​​ൽ വാ​​​​​ടി​​​​​പ്പോ​​​​​കു​​​​​ന്നു. ബ​​​​​ജ​​​​​റ്റി​​​​​ലൂ​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച് വി​​​​​ൽ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. 2047ൽ ​​​​​വി​​​​​ക​​​​​സി​​​​​ത ഭാ​​​​​ര​​​​​ത​​​​​മെ​​​​​ന്ന അ​​​​​ഭി​​​​​ലാ​​​​​ഷം നേ​​​​​ടാ​​​​​നും വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​യ ഒ​​​​​രു മാ​​​​​ർ​​​​​ഗ​​​​​വും ബ​​​​​ജ​​​​​റ്റി​​​​​ലി​​​​​ല്ല. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കേ​​​​​ണ്ട സ​​​​​മ​​​​​യ​​​​​ത്ത് കൃ​​​​​ത്യ​​​​​മാ​​​​​യി വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. ഒ​​​​​ന്ന​​​​​ര ല​​​​​ക്ഷം സ്കൂ​​​​​ളു​​​​​ക​​​​​ൾ ഇ​​​​​പ്പോ​​​​​ഴും വൈ​​​​​ദ്യു​​​​​തി​​​​​യി​​​​​ല്ലാ​​​​​തെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു. എ​​​​​ന്നി​​​​​ട്ടും വി​​​​​ക​​​​​സി​​​​​ത ഭാ​​​​​ര​​​​​ത​​​​​മെ​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു. വെ​​​​​റും മി​​​​​ഥ്യ​​​​​യാ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​ണു പ​​​​​ല​​​​​തു​​​​​മെ​​​​​ന്ന് ത​​​​​രൂ​​​​​ർ ആ​​​​​രോ​​​​​പി​​​​​ച്ചു.

ബ്രേ​​​​​ക്കി​​​​​ല്ലെ​​​​​ങ്കി​​​​​ലും ഹോ​​​​​ണ്‍ ഉ​​​​​ച്ച​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന ബ​​​​​ജ​​​​​റ്റെന്ന് തരൂർ
ഇ​​​​​ടി​​​​​ക്കു​​​​​ന്ന കാ​​​​​റി​​​​​ന്‍റെ എ​​​​​യ​​​​​ർ​​​​​ബാ​​​​​ഗു​​​​​ക​​​​​ൾ പു​​​​​നഃ​​​​​ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ​​​​​യാ​​​​​ണ് പു​​​​​തി​​​​​യ കേ​​​​​ന്ദ്ര​​​​​ബ​​​​​ജ​​​​​റ്റെ​​​​​ന്ന് ഡോ. ​​​​​ശ​​​​​ശി ത​​​​​രൂ​​​​​രി​​​​​ന്‍റെ പ​​​​​രി​​​​​ഹാ​​​​​സം. ബ്രേ​​​​​ക്ക് ശ​​​​​രി​​​​​യാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ല, അ​​​​​തി​​​​​നാ​​​​​ൽ ഹോ​​​​​ണ്‍ കൂ​​​​​ടു​​​​​ത​​​​​ൽ ഉ​​​​​ച്ച​​​​​ത്തി​​​​​ലാ​​​​​ക്കി എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ ഗാ​​​​​രേ​​​​​ജ് മെ​​​​​ക്കാ​​​​​നി​​​​​ക്കി​​​​​നെ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് 2025ലെ ​​​​​ധ​​​​​ന​​​​​കാ​​​​​ര്യ ബി​​​​​ല്ലെ​​​​​ന്നും ത​​​​​രൂ​​​​​ർ ക​​​​​ളി​​​​​യാ​​​​​ക്കി.

ന​​​​​വ​​​​​കാ​​​​​ല​​​​​ത്തെ പ്ര​​​​​ണ​​​​​യ​​​​​ങ്ങ​​​​​ൾ പോ​​​​​ലെ​​​​​യാ​​​​​ണു കാ​​​​​ർ​​​​​ഷി​​​​​ക​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ബ​​​​​ജ​​​​​റ്റ് വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ന്നും ത​​​​​രൂ​​​​​ർ പ​​​​​റ​​​​​ഞ്ഞു. വ​​​​​ലി​​​​​യ വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ണ്ട്. പ​​​​​ക്ഷേ അ​​​​​തൊ​​​​​ന്നും പാ​​​​​ലി​​​​​ക്കാ​​​​​ൻ സം​​​​​വി​​​​​ധാ​​​​​ന​​​​​മോ പ്ര​​​​​തി​​​​​ജ്ഞാബ​​​​​ദ്ധ​​​​​ത​​​​​യോ ഇ​​​​​ല്ല. വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ ഫ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​​​​ത് ഔ​​​​​ദാ​​​​​ര്യ​​​​​മ​​​​​ല്ല. അ​​​​​തൊ​​​​​രു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ​​​​​ല്ല. അ​​​​​തു ക​​​​​ർ​​​​​ത്ത​​​​​വ്യ​​​​​മാ​​​​​ണെ​​​​​ന്നും ധ​​​​​ന​​​​​മ​​​​​ന്ത്രി നി​​​​​ർ​​​​​മ​​​​​ലാ സീ​​​​​താ​​​​​രാ​​​​​മ​​​​​നോ​​​​​ട് ത​​​​​രൂ​​​​​ർ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

ഹോ​​​​​ണ്‍ നി​​​​​ശ​​​​​ബ്‌​​​​​ദ​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് ച​​​​​ല​​​​​ന​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു കാ​​​​​ണു​​​​​ന്പോ​​​​​ൾ സ​​​​​ങ്ക​​​​​ട​​​​​മു​​​​​ണ്ട്. കാ​​​​​ര​​​​​ണം ഈ ​​​​​ബ​​​​​ജ​​​​​റ്റും പാ​​​​​ഴാ​​​​​ക്കി​​​​​യ അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​യി. ഇ​​​​​ടി​​​​​ക്കു​​​​​ന്ന കാ​​​​​റി​​​​​ന്‍റെ എ​​​​​യ​​​​​ർ​​​​​ബാ​​​​​ഗു​​​​​ക​​​​​ൾ പു​​​​​നഃ​​​​​ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് തു​​​​​ല്യ​​​​​മാ​​​​​ണ്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഷാ​​​​​സി ഉ​​​​​റ​​​​​പ്പു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്നും പി​​​​​ന്നീ​​​​​ട് അ​​​​​വ​​​​​ർ​​​​​ക്ക് സു​​​​​ഖം തോ​​​​​ന്നു​​​​​മെ​​​​​ന്നും യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ത​​​​​രൂ​​​​​ർ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു.

    *🟨കല്യാണിയോട് 'നോ' പറഞ്ഞ് ദുൽഖർ! വൈറലായി കേരള പൊലീസിന്റെ റോഡ് സുരക്ഷാ സന്ദേശം*

തിരുവനന്തപുരം: റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വ്യത്യസ്തമായ വഴികൾ തേടാറുള്ള കേരള പൊലീസ് ഇത്തവണ കൂട്ടുപിടിച്ചിരിക്കുന്നത് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഹിറ്റ് രംഗം. ഹെൽമറ്റ് ധരിക്കാൻ മടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദുൽഖർ സൽമാൻ കമെന്റ് ചെയ്യുവോ? എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ബൈക്ക് യാത്രയ്ക്ക് മുൻപ് ഹെയർസ്റ്റൈൽ മോശമാകുമെന്ന് കരുതി ഹെൽമറ്റ് വെക്കാൻ മടിക്കുന്ന കല്യാണി പ്രിയദർശന്റെ കഥാപാത്രവും, എന്നാൽ ഹെൽമറ്റ് ഇല്ലാതെ വണ്ടി എടുക്കില്ലെന്ന് കടുപ്പിച്ചു പറയുന്ന ദുൽഖർ സൽമാന്റെ കഥാപാത്രവുമാണ് വീഡിയോയിലുള്ളത്. പുറംമോഡിയേക്കാൾ പ്രാധാന്യം ജീവനാണെന്ന സന്ദേശമാണ് ഈ രംഗത്തിലൂടെ കേരള പൊലീസ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.

കേരള പൊലീസിന്റെ ഔദ്യോഗിക പേജുകളിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടാൽ ദുൽഖർ സൽമാൻ തന്നെ നേരിട്ട് കമന്റുമായി എത്തുമോ എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. പലരും ദുൽഖറിനെ ടാ​ഗ് ചെയ്യുന്നുമുണ്ട്.

    *🟨മുംബൈയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്; പിതാവിനെതിരെ കേസ്*
മുംബൈ: മുംബൈയിലെ വിദ്യാവിഹാറിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച എസ്‌യുവി ഇടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗതയിലായിരുന്നു കുട്ടി വണ്ടി ഓടിച്ചിരുന്നത്. ഘാട്‌കോപ്പർ സ്വദേശികളായ ധ്രുമിൽ പ്രേംജി പട്ടേൽ (33), ഭാര്യ മിനൽ പട്ടേൽ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഫെബ്രുവരി 5-ന് രാത്രി വൈകി സോമയ്യ വിദ്യാവിഹാർ സർവകലാശാലയ്ക്ക് സമീപമാണ് അപകടം.

പരേലിലെ കടയിൽ നിന്നും ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ. എതിരെ വന്ന കിയ സെൽറ്റോസ് കാർ അമിതവേഗതയിൽ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ തെറിച്ചുവീണു. ധ്രുമിലിന്റെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണെന്നും ഡോക്ടർമാർ അറിയിച്ചു. മിനലിന്റെ നിലയും ആശങ്കാജനകമായി തുടരുകയാണ്.

കാർ ഓടിച്ചിരുന്നത് 17 വയസ്സുള്ള ആൺകുട്ടിയാണെന്ന് പൊലീസ് കണ്ടെത്തി. അത്കൊണ്ട്തന്നെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.

അപകടത്തിന് പിന്നാലെ, കുട്ടിയും സുഹൃത്തുക്കളും ആഡംബര കാറുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോകൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി തിലക് നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിസിപി സമീർ ഷെയ്ഖ് അറിയിച്ചു."
    *🟨തിരുവല്ല സ്പാ ബലാത്സംഗ കേസ് കേസിൽ  ഒരാൾ കൂടി അറസ്റ്റിൽ.പിടിയിലായത്. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ്*

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. തിരുവല്ല ചുമത്ര സ്വദേശി ആണ് പ്രശോഭ്. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവർ പിടിയിലായിരുന്നു. കേസിൽ പ്രതികളായ കിരൺ, സജിൻ എന്നിവരാണ് ഒളിവിലുള്ളത്. കഴിഞ്ഞ ദിവസമാണ് കേസിൽ ഒളിവിലായിരുന്ന നിരണം സ്വദേശി വരുൺ കുമാറിനെ ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.
ശുഭദിനം.