കേരള അക്കാദമി ഓഫ് എൻജിനീയറിങ്, സുൽത്താൻബത്തേരി നഗരസഭ, ബത്തേരി പ്രസ് ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് സംസ്ഥാനനാടകമേള ബത്തേരിയിൽ വിജയകരമായി പ്രദർശനം തുടരുന്നു..
ബത്തേരി നഗരസഭ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാടകമേളയിൽ സംസ്ഥാനത്തെ 10 കലാസമിതിയുടെ 10 മികച്ച നാടകങ്ങളണ് അരങ്ങേറുന്നത്.
നാടകമേളയിൽ 6 നാടകങ്ങൾ അരങ്ങേറിയപ്പോൾ അവ ബത്തേരിയുടെ മാത്രമല്ല ജില്ലയുടെ ആകെ ഹൃദയത്തെയാണ് കീഴടക്കിയത്, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ജനങ്ങളാണ് നാടകം ആസ്വദിക്കാനായി ബത്തേരിയിലേക്ക് ഒഴുകിയെത്തിയത്.
മേളയുടെ ഏഴാം ദിവസമായ നാളെ (ബുധൻ) കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ എന്ന നാടകം അരങ്ങേറും., സമകാലിക പ്രസക്തിയുള്ള നാടകത്തിന് നാളെ രണ്ട് ഷോയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
സമകാലിക പ്രസക്തിയുള്ള നാടകം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഒരു ദിവസം ഒരേ വേദിയിൽ രണ്ട് ഷോ അവതരിപ്പിക്കുന്നത്.
സാധാരണ വൈകിട്ട് 6.45 നടക്കുന്ന ഷോയിൽ എന്നും നിറഞ്ഞ സദസ്സാണ് അനുഭവം, അതിനാലാണ് കൂടുതൽ യുവാക്കളിലേക്കും കുട്ടികളിലേക്കും നാടകം എത്തിക്കുക എന്ന ഉദ്ദേശത്തോടെ നാളെ പകൽ കൂടി നാടകം അവതരിപ്പിക്കുന്നത്. ഉച്ചക്ക് 1.30 നും വൈകിട്ട് 6.45 നും ആണ് നാടകം അരങ്ങേറുക.
നാടകം എന്ന കലയെ യുവാക്കളും നെഞ്ചേറ്റുന്നു എന്നതിൻറെ ഉദാഹരണമാണ് ഒറ്റ എന്ന നാടകമെന്ന് സംഘാടകർ പറഞ്ഞു.
ഇതിനോടകം നിരവധി അവാർഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ നാടകമാണ് കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ എന്ന നാടകം.
മേളയിൽ അവതരിപ്പിക്കുന്ന നാടകങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണെന്നാണ് പൊതുജനങ്ങളുടെ ആകെയുള്ള അഭിപ്രായം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ