കമ്പളക്കാട് കെട്ടിടത്തിന് തീപിടിച്ചു.

കമ്പളക്കാട്: ഹൈസ്കൂളിന് സമീപമുള്ള കെട്ടിടത്തിന് തീപിടിച്ചു. ബോച്ചേ ടീ സ്റ്റാളും ഒരു തയ്യൽക്കടയും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനാ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.