മിനിവാൻ സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശി വഫ ഫാത്തിമയാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30ന് കുന്ദമംഗലം പതിമംഗലത്താണ് അപകടം. കോഴിക്കോട് പ്രൊവിഡൻസ് കോളജ് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥിനിയായ വഫ ഫാത്തിമ പരീക്ഷക്കായി കോളജിലേക്ക് സ്‌കൂട്ടറിൽ പോകവേയാണ് അപകടം. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്കൂട്ടറിലേക്ക് എതിർ ദിശയിൽ വന്ന മിനിവാൻ ഇടിച്ച് കയറുകയായിരുന്നു.
തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മിനിവാനിന്റെ അമിതവേഗവും മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്നലെയാണ്‌പിതാവ് ജോലി ചെയ്യുന്ന ദമാമിലേക്ക് പോയത്.
പിതാവ്- ശരീഫ് ( ദമാമിൽ ജോലി ചെയ്തുവരികയായിരുന്നു)
മാതാവ്- സലീക്ക
സഹോദരങ്ങൾ- സഫ ശരീഫ, നഫ ശരീഫ്
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ