ശബരിമലയിലെ തിരക്ക് ഭയാനകം; ഉടൻ നിയന്ത്രിക്കും, ദർശനസമയം കൂട്ടും: ദേവസ്വം ബോർഡ് പ്രസിഡന്റ്


ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് ഇതുവ രെ കണ്ടിട്ടില്ലാത്തവിധമുള്ള അപകടകരമാ യ രീതിയിലുള്ള ഭക്തജന തിരക്കാണ് അ നുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവ സ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. നിലവിലെ സ്ഥിതി ഭയാനകമാണെന്നും തിര ക്ക് നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു.

ശബരിമലയിലെ തിരക്ക് മുന്നൊരുക്കങ്ങളു ടെ അപര്യാപ്‌ത മൂലമാണ്. ലോവർ തിരുമു റ്റം കണ്ടിട്ട് എനിക്കുതന്നെ ഭയമാകുന്നു. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തി നായി ചാടി വരികയാണ്. ഇങ്ങനെയൊരു ആൾക്കൂട്ടം വരാൻ പാടില്ലായിരുന്നുവെ ന്നും കെ. ജയകുമാർ പറഞ്ഞു. സന്നിധാന ത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മര ക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗി ക്കാൻ ശ്രമിക്കുമെന്നും ജയകുമാർ വ്യക്ത മാക്കി.

പമ്പയിൽ വന്നുകഴിഞ്ഞാൽ ആളുകൾക്ക് മൂന്നും നാലും മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽ കിയിട്ടുണ്ട്. എന്നാൽ ക്യൂ കോംപ്ലക്സിലേ യ്ക്ക് ആളുകൾ കയറുന്നില്ല എന്നാണ് പോ ലീസ് പറയുന്നത്. ഇത് മാസ്റ്റർ പ്ലാനിന്റെ ഭാ ഗമായി നേരത്തെ തയാറാക്കിയതാണ്. ഇ വിടെ ഇരിക്കുന്നവർക്ക് വെള്ളവും ബിസ്ക്കറ്റും നൽകാനുള്ള ഏർപ്പാട് ചെയ്‌തിട്ടുണ്ട്ന്നും ദേവസ്വം പ്രസിഡൻ്റ് പറഞ്ഞു.

ഭക്തരെ പതുക്കെ 18-ാംപടി കയറാൻ അനു വദിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ള പ്രശ്ന്നവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തരുടെ അടുക്കലേക്ക് വെള്ളവുമായി എത്താനുള്ള ഏർപ്പാടുകളും ചെയ്തെന്നും ജയകുമാർ അറിയിച്ചു.