യുവതിയെ പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അവ വിൽക്കുകയും ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി ക്ലമന്റിനെയാണ് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സി ആർ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. യുവതി പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
യുവതിയുമായി ക്ലമന്റ് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി. വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സ്ക്രീൻ റെക്കോർഡ് ഓണാക്കി പകർത്തുകയായിരുന്നു. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലെ പെയ്‌ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു. ക്ലമന്റ് ഇതിനുമുൻപും ഇത്തരത്തിലുളള കാര്യങ്ങൾ ചെയ്ത് പണം സമ്പാദിച്ചിരുന്നുവെന്ന് പൊലീ. പറയുന്നു. വടകര കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ