ജില്ലാ പഞ്ചായത്ത്: ലീഗ് സ്ഥാനാർഥികളെ പ്രഖാപിച്ചു.


വയനാട് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഒരു സീറ്റിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും.

സ്ഥാനാർഥികളും ഡിവിഷനും
ടി. ഹംസ (മേപ്പാടി), സുനിൽകുമാർ. എം (കണിയാമ്പറ്റ), മുഫീദ തസ്‌നി (തരുവണ), സൽമ മോയി (വെള്ളമുണ്ട), കമലാ രാമൻ (പടിഞ്ഞാറത്തറ). കൽപറ്റയിൽ ചേർന്ന മുസ്ലിം ലീഗ് ജില്ലാ പാർലമെൻ്ററി ബോർഡാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പാർലമെന്ററി ബോർഡ് യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുറഹ്മാൻ കല്ലായി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.എം ഉമ്മർ മാസ്റ്റർ, നജീബ് കാന്തപുരം എം.എൽ.എ, സംസ്ഥാന സെക്രട്ടറിമാരായ സി. മമ്മൂട്ടി, കെ.എം ഷാജി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.