സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 1,440 രൂപയുടെ കുറവ്


സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,440 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 91,720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 11,465 രൂപയാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ 93,160 രൂപയായിരുന്നു ഒരു പവന്റെ വില. ഈ മാസം 13-ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് സമീപ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്ക്. നവംബർ 5-ന് രേഖപ്പെടുത്തിയ 89,080 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

വിലയിലുണ്ടായ ഈ ഇടിവ്, വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം നൽകുന്നു. എന്നാൽ, ചില ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും വില മാറുന്നതിലെ അനിശ്ചിതത്വം ഉപഭോക്താക്കളിൽ ആശങ്കയും നിലനിർത്തുന്നുണ്ട്.