സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വ ർധിപ്പിച്ചുള്ള ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ 8,000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതൽ പുതുക്കിയ ഓണറേറി യം ലഭിച്ചുതുടങ്ങും.
സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർ ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവ ർഷം 250 കോടി രൂപ ഇതിന് ചെലവാകും.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശാ വർക്കർമാർ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുകയും വിരമിക്കൽ ആനുകൂ ല്യം അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ