വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സർവകലാശാല ക്യാമ്ബസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.
ഇനി അറിയിപ്പ് ഉണ്ടാകും വരെ ഒരു പഠന വകുപ്പുകളും പ്രവർത്തിക്കില്ല,ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. എല്ലാ വിദ്യാർഥികളും ഹോസ്റ്റലുകള്‍ ഉടൻ ഒഴിഞ്ഞ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടില്‍ പോകണമെന്നും നിർദേശമുണ്ട്.
ഇന്നലെ ക്യാമ്ബസില്‍ നടന്ന ഡിപ്പാർട്മെന്റല്‍ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുകയും ഫല പ്രഖ്യാപനത്തിനായി വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് എസ്‌എഫ്‌ഐ യുഡിഎസ്‌എഫ് പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. രാത്രി ഏറെനേരം വൈകിയും സംഘർഷസാധ്യത ഉണ്ടായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ