കോഴിക്കോട് ബീച്ചിൽ യുവാവ് കഴുത്ത് മുറിച്ചു മരിച്ചു.


കോഴിക്കോട് ബീച്ചിൽ യുവാവ് കഴുത്തറുത്ത് മരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് ലാൻഡ്‌സ് പാർക്കിന് സമീപമാണ് സംഭവം.

ബീച്ചിലെത്തിയ യുവാവ് തനിക്കിനി ജീവിക്കെണ്ടെന്ന് ഉറക്കെ വിളിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. തൊട്ടടുത്തുള്ളയാൾ വെള്ളയിൽ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തുമ്പോഴേയ്ക്കും യുവാവ് രക്തം വാർന്ന് കിടക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. ആരാണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.