പാലിയേക്കരയിൽ ഇന്ന് ടോൾ പിരിവ് പുനരാരംഭിക്കില്ല. ദേശീയ പാതയിൽ മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നെന്നും ഗതാഗതത്തെ ബാധിച്ചെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണിത്.
മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നത് തൃശൂർ കലക്ടർ കോടതിയെ ധരിപ്പിച്ചു. എന്തുകൊണ്ടാണ് സർവീസ് റോഡ് തകർന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. പൊതുജനം ബുദ്ധിമുട്ട് സഹിക്കേണ്ടി വരരുതെന്നും കോടതി.
ടോൾ പിരിവ് ഇന്ന് മുതൽ അനുവദിക്കുമെന്നും ഇതു സംബന്ധിച്ച ഉത്തരവിടുമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവിടുന്നതു ഹൈക്കോടതി വ്യാഴാഴ്‌ചത്തേക്കു മാറ്റി. മുരിങ്ങൂരിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കലക്ടർക്കു നിർദേശം നൽകി. കലക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെന്ന് കോടതി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ