ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് പഴുതടച്ച അന്വേഷണത്തിനൊടുവില്‍.
സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീതു കുടുങ്ങിയത്. കേസിലെ ഒന്നാം പ്രതിയും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാർ നേരത്തേ തന്നെ ശ്രീതുവിനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം, കൃത്യം നടന്ന് എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ശ്രീതുവിന്റെ ജീവിതം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.
മലയാളിയുടെ പൊതുബോധത്തിന് ഉള്‍ക്കൊള്ളാനാകാത്ത ജീവിതമായിരുന്നു ശ്രീതു നയിച്ചിരുന്നത്. സ്വന്തം സഹോദരനുമായി യുവതിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. വിവാഹിതയായിരുന്നെങ്കിലും യുവതി ഈ ബന്ധം തുടർന്നു. അതേസമയം, ദേവേന്ദുവിന്റെ പിതാവ് ശ്രീതുവിന്റെ ഭർത്താവല്ലെന്ന റിപ്പോർട്ടും പൊലീസിന് ലഭിച്ചു. ഡിഎൻഎ പരിശോധനാ ഫലമാണ് ശ്രീതുവിന്റെ വഴിവിട്ട ജീവിതം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് നല്‍കിയത്.
ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായതിലെ ദേഷ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, ഈ നിഗമനങ്ങളെ സാധൂകരിക്കുന്നില്ല കുട്ടിയുടെ ഡിഎൻഎ പരിശോധനാ ഫലം. ശ്രീതുവിന്റെയും ഭർത്താവിന്റെയും മൂത്ത കുട്ടിയാണ് ദേവേന്ദുവെന്നാണ് കരുതിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ഹരികുമാറിന്റെ ഡിഎൻഎയുമായി പോലും കുട്ടിയുടെ ഡിഎൻഎ പൊരുത്തപ്പെടുന്നില്ല. ഇതോടെ, കുട്ടിയുടെ യഥാർത്ഥ പിതാവ് ആരാണെന്ന ചോദ്യം ഉയരുകയാണ്.
മറ്റേതെങ്കിലും ബന്ധത്തിലുള്ള കുട്ടിയാണ് ദേവേന്ദുവെന്നും, ഇത് തന്റെ ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയാകാം കൊലപാതകത്തില്‍ സഹകരിക്കാൻ ശ്രീതുവിനെ പ്രേരിപ്പിച്ചതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇതും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഈ വർഷം ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റില്‍ നിന്ന് ദേവേന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സഹോദരൻ ഹരികുമാറാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, തന്നെ കുറ്റക്കാരനല്ലെന്നും കൊലപാതകത്തിന് പിന്നില്‍ അമ്മ ശ്രീതുവാണെന്നും ഹരികുമാർ മൊഴി നല്‍കിയിരുന്നു. ഈ മൊഴികള്‍ പുറത്തുവന്നതോടെയാണ് കേസില്‍ പുതിയ വഴിത്തിരിവുണ്ടായത്.കുട്ടിയുടെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെ കേസ് കൂടുതല്‍ സങ്കീർണ്ണമായിരിക്കുകയാണ്....
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ