തമിഴ്നടൻ വിജയ് യുടെ തമിഴകം വെട്രി കഴകം (ടിവികെ) റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതായി റിപ്പോർട്ട്.
കരൂരിലെ റാലി നടന്ന സ്ഥലത്ത് ജനക്കൂട്ടത്തിന്റെ സമ്മർദ്ദത്തില്‍ കുട്ടികളുള്‍പ്പെടെ പലരും കുഴഞ്ഞുവീണു.
9 വയസ്സുകാരിയെ കാണാതായാതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 20-ലധികം പേർ കുഴഞ്ഞ് വീണതായാണ് വിവരം. പരിക്കേറ്റവരെയും കുഴഞ്ഞു വീണവരെയും ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 30-ലധികം പേർ ചികിത്സയിലാണെന്നും പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു.
സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം നിറുത്തി മടങ്ങി.പ്രസംഗത്തിനിടെ കരൂരിൽ വിമാനത്താനവളം സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിജയ് പറഞ്ഞിരുന്നു.
News updating......
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ