കോഴിക്കോട് ബാലുശേരിയിൽ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ബാലുശ്ശേരി കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് അടപ്പിച്ചത്.
രണ്ട് ദിവസം മുൻപ് ഇവിടെ നിന്നും ബിരിയാ ണി പാർസൽ വാങ്ങിയ കുടുംബത്തിനാണ് നിറയെ പുഴുക്കളെ ലഭിച്ചത്. നിർമ്മല്ലൂർ പാറമുക്കിലെ ഷിജിലയും കുടുംബവുമാണ് ഈ ഹോട്ടലിൽ നിന്ന് കുട്ടികൾക്ക് ബിരിയാണി പാർസലായി വാങ്ങിയത്. വീട്ടിലെത്തി കഴിച്ചു കൊണ്ടിരിക്കെയാണ് ചിക്കൻ കഷ്ണങ്ങളിൽ നിറയെ ചെറിയ പുഴുക്കളെ കണ്ടത്.
ഷിജിലയുടെ മകന് ദേഹാസ്വാസ്ഥ്യം അനുഭവ പ്പെട്ടതോടെ ഹോട്ടലിൽ വന്ന് കുടുംബം പരാ തി പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാൻ ഹോട്ടലുകാർ തയാറായില്ല. ഇതോടെ, കുടും ബത്തോടൊപ്പം എത്തിയ യുവാക്കൾ ഹോട്ടലിനകത്തെ ഫ്രീസർ പരിശോധിക്കുകയും കൂടുതൽ പഴകിയ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തുകയും ചെയ്തിരുന്നു.
തുടർന്ന് ബാലുശ്ശേരി പഞ്ചായത്ത് അധികൃതർ ക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും ഭക്ഷ്യ സുരക്ഷാ ഓഫിസർക്കും ഇവർ പരാതി നൽകി. പഞ്ചായത്ത് പ്രസിഡൻ്റ രൂപലേഖ കൊമ്പി ലാട്, ഹെൽത്ത് ഇൻസ്പെക്ടർ പ്രഭിഷ, ഫുഡ് സേഫ്റ്റി ഓഫിസർ ഉന്മേഷ് എന്നിവരുടെ നേ തൃത്വത്തിലാണ് ഹോട്ടൽ സീൽ ചെയ്ത് അടപ്പിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ