ഇടുക്കി ഉടുമ്പൻചോലയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അഞ്ച് പേര്‍ക്ക് പരുക്ക്


ഇടുക്കി ഉടുമ്പൻചോല വട്ടക്കണ്ണിപാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേർക്ക് പരുക്കേറ്റു.

തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് ആണ് മറിഞ്ഞത്. കൊടും വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉള്‍പ്പെടെ 20 പേരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. 20 പേരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു