ഇസ്രയേലിൽ മരിച്ച വയനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം നാളെ എത്തില്ല. സാങ്കേതിക കാരണങ്ങളാൽ മൃതദേഹം എത്തിക്കുന്നത് വൈകും.



ഇസ്രയേലിൽ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം നാളെ എത്തില്ല, കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരൻ്റെ മൃതദേഹം ഇന്ന് അർദ്ധരാത്രിയോടെ കരിപ്പൂരിൽ എത്തുമെന്നും നാളെ സംസ്കാര ചടങ്ങുകൾ നടത്തുമെ ന്നുമായിരുന്നു നേരത്തെ കുടുംബാംഗങ്ങൾ അറിയിച്ചിരുന്നത്, എന്നാൽ ഡോക്യുമെന്റേഷൻ നടപടികൾ പൂർത്തിയാകാത്തതിനാൽ മൃതദേഹം ഇന്ന് എത്തില്ല എന്ന് കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു. 

ഈ മാസം 24ന് പുലർച്ചെ കരിപ്പൂരിൽ മൃതദേഹം എത്തും എന്നാണ് പുതിയ വിവരം. മുൻ നിശ്ചയിച്ച പ്രകാരം അന്നുതന്നെ ബത്തേരി സിഎസ്ഐ പള്ളി ഹാളിൽ പൊതുദശനം നടത്തിയ ശേഷം മീനങ്ങാടി വൈദ്യുതി സ്മശാനത്തിൽ ദഹിപ്പിക്കാൻ ആണ് വീട്ടുകാരുടെ തീരുമാനം.

ഈ മാസം നാലിനാണ് ബത്തേരി സ്വദേശി ജിനേഷ് പി സുകുമാരൻ എന്ന യുവാവ് ഇസ്രായേലിൽ വെച്ച് മരിക്കുന്നത്. 

കെയർ ഗീവർ ആയി ജോലി ചെയ്തിരുന്ന ജിനേഷ് തന്റെ വീട്ടിലെ വയോധികയെ കൊന്നശേഷം ആത്മഹത്യ ചെയ്തു എന്നായിരുന്നു അന്ന് പുറത്തുവന്നിരുന്ന വിവരങ്ങൾ.

എന്നാൽ പിന്നീട് വീട്ടുകാർക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് വയോധികയുടെയും ജിനേഷിനെയും മരണത്തിന് കാരണം അവരുടെ മകനാണെന്നും ഇവരെ ഇരുവരെയും മകൻ കൊലപ്പെടുത്തിയതാണെന്ന് ആണ് സ്ഥിരീകരിക്കാത്ത വിവരം. 

എന്നാൽ ആധികാരികമായി ഇതു സംബന്ധിച്ച് വിവരങ്ങൾ ഒന്നും വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. വയോധികയുമായി നല്ല അടുപ്പത്തിൽ ജോലി ചെയ്തുവന്ന ജിനേഷ് ഇത്തരം കൃത്യം ചെയ്യില്ല എന്ന വിശ്വാസത്തിലാണ് നാട്ടുകാരും ഇസ്രയേലിലെ സഹപ്രവർത്തകരും.