ഹോം നേഴ്സായ ഭാര്യയെ ജോലി ചെയ്യുന്ന വീട്ടിൽ കയറി കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ


അഞ്ചാലും മൂട്ടില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് പിടിയില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനുവാണ് അറസ്റ്റിലായത്.

ജോലിക്ക് നിന്ന വീട്ടില്‍ കയറിയാണ് ഭാര്യ രേവതി(36) യെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.

അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷൻ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മൻസിലില്‍ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്. ഷാനവാസ് മൻസിലിലുള്ള വയോധികനെ പരിചരിക്കാനാണ് രേവതി ഈ വീട്ടില്‍ ജോലിക്കു നിന്നിരുന്നത്.

ഇന്നലെ രാത്രിയോടെ ഇവിടെ അതിക്രമിച്ച്‌ എത്തിയ ഭർത്താവ് ജിനു ഭാര്യ രേവതിയുമായി വഴക്കുണ്ടാക്കുകയും കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നിലവിളികേട്ട് ഒ‍ാടിക്കൂടിയവർ രേവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.