ഓണത്തിന് മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ് ലഭിക്കും. മഞ്ഞ റേഷൻ കാര്‍ഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരു കിറ്റ് സൗജന്യമായി കിട്ടും. കിറ്റില്‍ അര ലിറ്റര്‍ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാര്‍പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ ഉള്‍പ്പെടും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും നല്‍കും.
നീല കാര്‍ഡുകാര്‍ക്ക് 10 കിലോയും വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോയും അരി 10.90 രൂപ നിരക്കില്‍ ലഭ്യമാകും. 94 ലക്ഷം കാര്‍ഡുമകള്‍ക്ക് 10 കിലോ കെ-റൈസ് 25 രൂപ നിരക്കില്‍ കിട്ടും. ഈ അരി നിലവില്‍ 29 രൂപയ്ക്കാണ് നല്‍കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ