പി.എസ്.സി നിയമന
ശുപാർശകൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്. ജൂൺ രണ്ടിന് ചേർന്ന കമ്മീഷൻ യോഗത്തിലാണ് തീരുമാനം. നിയമനശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്കു കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമാണ് പുതിയ തീരുമാനം.
2025 ജൂലൈ 1 മുതൽ എല്ലാ നിയമന ശുപാർശകളും ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ കമ്മീഷൻ തീരുമാനിച്ചു. ക്യൂ.ആർ. കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശിപാർശകളാണ് പ്രൊഫൈലിൽ ലഭ്യമാക്കുക. ഇത്തരത്തിൽ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗം അയയ്ക്കുന്ന രീതി നിർത്തലാക്കും.
ക്യു ആർ കോഡുള്ളതിനാൽ സ്കാൻ ചെയ്ത‌് ആധികാരികത ഉറപ്പാക്കാൻ നിയമനാധികാ രിക്ക് സാധിക്കുകയും ചെയ്യും. വിലാസത്തിലെ അവ്യക്തതയോ വിലാസം മാറിയതു കാരണം ഇനി നിയമന ശുപാർശ മെമ്മോകൾ കൃത്യസമയത്ത് ലഭിച്ചില്ലെന്ന പരാതികൾക്കും ഇതോടെ പരിഹാരമാവും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ