കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; മഴ മുന്നറിയിപ്പുകള്‍ അറിയാം..


സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു. ഈ ആഴ്ച്ച കേരളത്തില്‍ കാലവർഷം സജീവമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

നാളെ കഴിഞ്ഞ് കാലവർഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

കാലവർഷകാറ്റിന്റെ ശക്തി കുറഞ്ഞതാണ് സമീപ ദിവസങ്ങളില്‍ കാലവർഷം ദുർബലമാകാൻ കാരണമായത്. കാലവർഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെ ഈ ആഴ്ച്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളില്‍ ഇടയ്ക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.