ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തി ൽ പോലീസ് കേസ് എടുത്തു. റോയൽ ചല ഞ്ചേഴ്സ് ബംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎ ൻഎ എന്ന ഇവന്റ്റ് മാനേജ്മെൻ്റ് കമ്പനിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി യാണ് ബംഗളൂരു കബ്ബൻ പാർക്ക് പോലീസ് സ്റ്റേഷനിൽ സംഘാടകർക്കും നടത്തിപ്പുകാർ ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു തുടങ്ങിയവർക്ക് നോട്ടീസയക്കുമെന്ന് ദുരന്തം അന്വേഷി ക്കാൻ നിയോഗിച്ച ജില്ലാ മജിസ്ട്രേറ്റ് ജി.ജഗദീ ഷ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ മജിസ്ട്രേറ്റ് സ്റ്റേഡയത്തിലും തിക്കും തിരക്കുമുണ്ടായ കവാടങ്ങളിലും പരിശോധന നടത്തി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ