തൃണമൂൽ സ്ഥാനാർഥിയായുള്ള പത്രിക തള്ളി; അൻവറിന് സ്വതന്ത്രനായി മത്സരിക്കാം..



നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സ രിക്കാൻ പി.വി.അൻവർ സമർപ്പിച്ച ഒരു നാമനിർദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി സമർപ്പിച്ച പത്രികയാണ് തള്ളിയത്. എന്നാൽ സ്വതന്ത്രനായി മത്സരിക്കാനുളള അൻവറിൻ്റെ പത്രിക സ്വീകരിച്ചു.

പത്ത് പേർ ഒപ്പിടണമെന്ന വ്യവസ്ഥ പാലിച്ചി ല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ സ്ഥാനാ ർഥിയായി മത്സരിക്കാനുള്ള പത്രിക തള്ളിയ ത്. ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് അൻവർ രംഗത്തെത്തിയിട്ടുണ്ട്.

വൻ പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീ സിലെത്തിയാണ് അൻവർ തിങ്കളാഴ്‌ച പത്രിക സമർപ്പിച്ചത്. പുതിയ മുന്നണി രൂപീകരിക്കുന്നതായി പി.വി. അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പുതിയ മുന്നണിയുടെ പേര്. തൃണമൂൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവർത്തനമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.