പിഞ്ചുകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ



ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്‌മി, ഇടനിലക്കാരായ സെന്തിൽ കുമാർ, പ്രേമലത എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. കു ഞ്ഞിനെ വളർത്തണം എന്ന ഉദ്ദേശത്തോടെ യാണ് വാങ്ങിയതെന്ന് പിടിയിലായവർ പോലീ സിൽ മൊഴി നൽകി. കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവതിക്കാണ് ഇവർ കുഞ്ഞിനെ കൈമാറിയതെന്നാണ് ലഭ്യമാകുന്ന വിവരം.

മൂന്നു ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. തമിഴ്‌നാട് സേലം സ്വദേശികളായ ഇവർ തിരൂരിലുള്ള വാ ടക ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

കുഞ്ഞിനെ കാണാത്തതിനാൽ സമീപവാസി കൾ പോലീസിൽ വിവരം അറിയിക്കുകയായി രുന്നു. പിന്നീട് അമ്മ കീർത്തനയേയും രണ്ടാനച്ഛൻ ശിവയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.