സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം ഉടൻ



റേഷൻ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും.

വിതരണം സുഗമമാക്കാൻ മണ്ണെണ്ണ ഡിപ്പൊ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും കൂട്ടി.

മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.

ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 ആദ്യ പാദത്തിൽ 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേരളത്തിന് അനുവദിച്ചത്.