കർണാടകയിൽ വൻ ബാങ്ക് കവർ ച്ച. വിജയപുര ജില്ലയിലെ മനഗുളിയിൽ പ്രവർ ത്തിക്കുന്ന കാനറ ബാങ്കിൽ നടന്ന കവർച്ചയി ൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 59 കിലോ സ്വർണവും അഞ്ചര ലക്ഷം രൂപയുമാണ് കവർന്നത്.
ബാങ്കിന്റെ പിൻവശത്തെ ജനൽ കമ്പി വളച്ചാ ണ് കവർച്ചാ സംഘം അകത്തു കയറിയത്. അ ന്വേഷണം വഴി തെറ്റിക്കാൻ മന്ത്രവാദം ചെയ്തെന്ന വ്യാജേന വിഗ്രഹവും ബാങ്കിൽ നിന്ന് കണ്ടെടുത്തു. ബാങ്ക് മാനേജരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കവർച്ച നടന്നത് മേയ് 23 നും 25 നും ഇടയിലാണെന്നാണ് സൂചന. ബാങ്കിൽ നടത്തിയ ആഭ്യന്തര കണക്കെടുപ്പിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം പുറത്ത് വന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ