സംസ്ഥാനത്തു ശക്തമായ മഴയും കാറ്റുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൃക്ഷങ്ങളോ വൃക്ഷക്കൊമ്പുകളോ വീണ് വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്.
പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം
▪️ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്.
▪️മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.
▪️ഇത്തരം അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത സെക്ഷൻ ഓഫീസിലോ
▪️9496010101
എന്ന എമർജൻസി നമ്പരിലോ അറിയിക്കേണ്ടതാണ്.
ഓർക്കുക
ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പരാണ്.
▪️വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും
വിളിക്കൂ...
1912
CALL/WHATSAPP
94 96 00 1912
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ