ബത്തേരി -താളൂർ റോഡിലെ പുനർ നിർമിച്ച മാത്തൂർ പാലത്തിലൂടെ വാഹന ഗതാഗതം ആരംഭിച്ചു.



ബത്തേരി - താളൂർ അന്തർ സംസ്ഥാന പാത യുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർ നിർമിച്ച മാടക്കര മാത്തൂർ പാലത്തിലൂടെ  വാഹന ഗതാഗതം അനുവദിച്ചു.

നാല് മാസം മുമ്പാണ് പുതിയത് നിർമിക്കുന്നതിനായി നിലവിലെ പാലം  പൊളിച്ചു മാറ്റിയത്.

മാസങ്ങളായി കോളിയാടിയിൽ നിന്നും തവനി- വലിയവട്ടം- മാടക്കര വഴിയായിരുന്നു ബസ്സ് അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോയിരുന്നത്. പല സമയങ്ങളിലും ഇവിടെങ്ങളിൽ ഗതാഗത കുരുക്ക്  പതിവായിരുന്നു.

ചെറിയ വാഹനങ്ങൾക്കായുള്ള താത്കാലിക പാലത്തിലൂടെയുള്ള യാത്രയും  ബുദ്ധിമുട്ടായിരുന്നു.
ഇനിയും 400 മീറ്റർ ടാറിങ് പ്രവർത്തികളും മറ്റും വർക്കുകളും തീരാനുണ്ട്.