റേഷൻകടയിലെ ഗോതമ്പുപൊടിയിൽ പുഴുക്കൾ; കണ്ടെത്തിയത് വിതരണം ചെയ്ത‌ പാക്കറ്റുകളിൽ



പാലക്കാട്പത്തിരിപ്പാല  റേഷൻകടയിൽ നിന്ന് വിതരണം ചെയ്ത ഗോതമ്പുപൊടിയിൽ പുഴുക്കളെന്ന് പരാതി. പത്തിരിപ്പാല പൂക്കാട്ട്കുന്ന് 275-ാം നമ്പർ കടയിൽ നിന്ന് വിതരണം ചെയ്ത്‌ പാക്കറ്റുകളിലാണ് ചെറിയ പുഴുക്കളെ കണ്ടെത്തിയത്.

പേരൂർ സ്വദേശി ഷാജിക്കാണ് ഇത് ലഭിച്ചത്.
മാസങ്ങൾക്കു മുമ്പും സമാന സംഭവമുണ്ടായതായി ഷാജി പറഞ്ഞു.

ഈ മാസം ആദ്യം വന്ന സ്റ്റോക്കാണ് വിതരണം ചെയ്യുന്നതെന്നും പഴയ സ്റ്റോക്കല്ലെന്നും റേഷൻകട ഉടമ അറിയിച്ചു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും അവർ അറിയിച്ചു.