കൽപ്പറ്റ പനമരം റോഡിൽ ക്രസന്റ്റ് സ്കൂൾ മുതൽ പനമരം പഞ്ചായത്ത് ഓഫീസ് മുൻവശം വരെ റോഡ് പണി നടക്കുന്നതിനാൽ 2025 മെയ് 12 മുതൽ റോഡ് പണി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
▪️കൽപ്പറ്റയിൽ നിന്നും മാനന്തവാടിയിലേക്കും, തിരിച്ചും പോകുന്ന ചെറുവാഹനങ്ങൾ കരിമ്പുമ്മൽ ജംങ്ഷനിൽ നിന്നും തിരിഞ്ഞ് നീരട്ടാടി - വിളമ്പുകണ്ടം അഞ്ചുകുന്ന് വഴി മാനന്തവാടിയിലേക്കും, തിരിച്ചും പോകേണ്ടതാണ്.
▪️പനമരം ടൌണിലെ ടാക്‌സി വാഹനങ്ങൾ മേച്ചേരി റോഡിലും, നീരട്ടാടി റോഡിലും ഒഴിഞ്ഞുകിടക്കുന്ന മറ്റ് സ്വകാര്യ സ്ഥലങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.
ടൂ വിലർ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ പണി തീരുന്നതു വരെ ടൌണിൽ പാർക്ക് ചെയ്യരുതെന്നും റോഡ് പണിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണെന്നും പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ