ബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.



സുൽത്താൻ ബത്തേരി കോട്ടക്കുന്നിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരു ലോറിയും മൂന്നു കാറുകളുമാണ് അപകടത്തിൽപ്പെട്ടത്.

പുൽപ്പള്ളി റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിച്ച ഒമ്നിയിൽ തട്ടാതിരിക്കാൻ മൈസൂർ റോഡിൽ നിന്നും വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഈ സമയം ലോറിക്ക് തൊട്ടുപുറകിൽ വന്ന കാറുകളാണ് അപകടത്തിൽപ്പെട്ടത്.