ബത്തേരി സ്വദേശിയായ യുവതി കോതമംഗലത്ത് വാഹനാപകടത്തിൽ മരണപെട്ടു.


സുൽത്താൻ ബത്തേരി സ്വദേശിയായ യുവതി കോതമംഗലത്ത് വാഹനാപകടത്തിൽ  മരിച്ചു.

പഴുപ്പത്തൂർ ചേലമൂല രാമദാസിന്റെ മകൾ ആതിര (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ കോതമംഗലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആതിരയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഭർത്താവ് അജേഷ്. മകൾ: അഗ്‌നി. മാതാവ്: പുഷ്പ സഹോദരൻ; അനന്ദു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.