കൊച്ചി തീരത്തെ കപ്പൽ അപകടം; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.



കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തനിവാരണ വകുപ്പിന്റേതാണ് ഉത്തരവ്. കപ്പൽ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്.

വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ ഈ മാസം 25നാണ് കൊച്ചി പുറംകടലിൽ മുങ്ങിയത്. സംഭവത്തിൽ അപകടകരമായ വസ്‌തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയിരുന്നു

അതേസമയം ശക്തികുളങ്ങരയിൽ അടിഞ്ഞ കപ്പലിലെ കണ്ടയ്‌നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തമുണ്ടായി. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.