രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 77.81 ആണ് വിജയശതമാനം. കഴിഞ്ഞവർഷത്തെക്കാൾ കുറവാണിത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്സൈറ്റുകളിലൂടെയും SAPHALAM 2025, ¡ExaMS- Kerala, PRD Live ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും.
4,44,707 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. വി.എച്ച്.എസ്.ഇയിൽ 26,178 പേരാണ് ഫലം കാത്തിരിക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ