സംസ്ഥാനത്തെ എല്‍പി, യുപി, ഹൈസ്കൂള്‍ അധ്യാപക നിയമന യോഗ്യത പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ഏപ്രില്‍ മാസം നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in വഴി പരീക്ഷാ ഫലം പരിശോധിക്കാം.
ജൂണ്‍ 22, 23 തീയതികളിലായാണ് പരീക്ഷ നടന്നത്. രണ്ടു ഷിഫ്റ്റുകളിലായിട്ടായിരുന്നു പരീക്ഷ. രാവിലെ 10 മുതല്‍ 12.30 വരെയായിരുന്നു ആദ്യ ഷിഫ്റ്റ്. 2 മുതല്‍ 4.30 വരെയായിരുന്നു രണ്ടാമത്തെ ഷിഫ്റ്റ്. കെ ടെറ്റ് പരീക്ഷാ ഫലത്തിനൊപ്പം കാറ്റഗറി I, II, III, IV എന്നിവയുടെ ഉത്തര സൂചികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം
📕കേരള പരീക്ഷാ ഭവന്റെ ktet.kerala.gov.in ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക
📕ഹോം പേജിലെ KTET Result 2024 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
📕രജിസ്റ്റർ നമ്ബർ, ജനന തീയതി അടക്കമുള്ള വിവരങ്ങള്‍ നല്‍കുമ്ബോള്‍ ഫലം സ്ക്രീനില്‍ തെളിയും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ