ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മാനന്തവാടി സ്വദേശിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം

 


ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയിലേക്ക്. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇദ്ധേഹത്തിൻ്റെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


 ലബനനിലെ പേജർ സ്ഫോടനങ്ങളിൽ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. റിൻസൺ ജോസിൻ്റെ നോർട്ട് ഗ്ലോബൽ, നോർട്ടലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം കിട്ടിയത്.


 എന്നാൽ റിൻസൻ കമ്പനി ഉടമയല്ലെന്നും, ജീവനക്കാരൻ മാത്രമാണെന്നും ബന്ധുക്കൾ പറഞ്ഞു. പത്ത് വർഷം മുമ്പ് സ്റ്റുഡന്റ് വിസയിൽ നോർവെയിൽ പോയ റിൻസനെ കുറിച്ച് ഏവർക്കും നല്ല മതിപ്പാണെന്നും ഇതുവരെ മറ്റ് പരാതികളൊന്നും റിൻസനെതിരെ ഉണ്ടായിട്ടില്ലെ ന്നും ബന്ധുക്കൾ പറഞ്ഞു.