തിരുവനന്തപുരം: ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജാണ് മരിച്ചത്.
ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. തൊട്ടടുത്തെ ബന്ധുവിന്റെ വീട്ടിലെ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. കോൺക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുതൂണിൽ സാരി കെട്ടിയായിരുന്നു കുട്ടി ഊഞ്ഞാൽ ആടിയിരുന്നത്.
ഇതിനിടെ കോൺക്രീറ്റ് പാളികൾ അടർന്ന് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ