ജീവന് ഭീഷണി; തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി അന്‍വര്‍ എംഎല്‍എ


മലപ്പുറം: എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി പി.വി.അന്‍വര്‍ എംഎല്‍എ.

മലപ്പുറം ജില്ലാ കളക്ടറെ നേരിട്ട് കണ്ടാണ് എംഎല്‍എ അപേക്ഷ നല്‍കിയത്.

പോലീസിലെ ഉന്നതര്‍ക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് എംഎല്‍എ പ്രതികരിച്ചു. തന്‍റെ വെളിപ്പെടുത്തലുകള്‍ തല്‍ക്കാലം നിര്‍ത്തുകയാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും അൻവർ പറഞ്ഞു. 

എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഇന്നും അൻവർ ആരോപണവുമായി രംഗത്തെത്തി. സോളാർ കേസ് അട്ടിമറിച്ചതില്‍ എഡിജിപിക്ക് പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അൻവർ ഒരു ഓഡിയോ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്.