സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചെന്ന് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച ശേഷം പി വി അന്‍വര്‍ മടങ്ങി. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പി വി അന്‍വര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയെന്നാണ് സൂചന.
താൻ തുറന്നു കാണിച്ചത് പുഴുക്കുത്തുകളെ ആണെന്നും. ഇനിയുള്ള കാര്യങ്ങൾ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ചെയ്യുമെന്നും അൻവർ പ്രതികരിച്ചു.
ഒരു സഖാവ് എന്ന നിലയിൽ താൻ ചെയ്യേണ്ടത് ആണ് ചെയ്തതെന്നും അൻവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതി പാർട്ടി സെക്രട്ടറിക്കും കൈമാറും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ