മലപ്പുറം എസ്.പിയായിരുന്നപ്പോൾ സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ നടത്തിയ സ്വർണവേട്ടകളിൽ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്. കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കരിപ്പൂർ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയ കള്ളക്കടത്ത് കേസുകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കസ്റ്റംസ് പ്രിവൻ്റീവ് കൊച്ചിയിൽ യോഗം ചേർന്നു. മലപ്പുറം എസ് പി യായിരുന്ന സുജിത് ദാസിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പിയായിരിക്കെ സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘവുമായി ഒത്തുകളിച്ചു എന്നായിരുന്നു ആരോപണം. സുജിത് ദാസ് കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കാലയളവിൽ നടത്തിയ ഇടപാടുകളും അന്വേഷണ പരിധിയിൽ വരും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ