പുൽപ്പള്ളി: പുൽപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചീയമ്പം 73 കുന്നത്ത് പറമ്പിൽ അഗസ്റ്റിൻ (തങ്കച്ചൻ - 60) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 6.30-ഓടെ ഏരിയപ്പള്ളിയിലായിരുന്നു അപകടം നടന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് പുൽപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അഗസ്റ്റിൻ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യ: സെലിൻ. മക്കൾ: അമൽ, നവ്യ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ