പനമരത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡ്രൈവർക്ക് ദാരണ അന്ത്യം.

 



പനമരം ​കൈപ്പാട്ടുകുന്ന്: ചരക്കുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൂളിവയൽ സ്വദേശി സലിം കാളിയാർ ആണ് മരിച്ചത്.

​ചാക്കുകളിലാക്കിയ ചരക്കുമായി സഞ്ചരിച്ചിരുന്ന മഹീന്ദ്ര പിക്കപ്പ് വാൻ (KL 72 F 5126) കൈപ്പാട്ടുകുന്നിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്കും കുറ്റിക്കാട്ടിലേക്കും മറിയുകയായിരുന്നു.  
​അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.