ചീരാൽ വെള്ളച്ചാൽ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

 ബത്തേരി:ചീരാൽ വെള്ളച്ചാൽ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.പുരുഷൻറെ മൃതദേഹമാണ് കണ്ടെത്തിയത്.  4 ദിവസത്തെ പഴക്കമെന്ന് നിഗമനം. നൂൽപ്പുഴ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി, മൃതദേഹം ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആണ് ഉള്ളത്.

സ്റ്റേഷൻ പരിധിയിൽ എവിടെയും മിസിങ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് നൂൽപ്പുഴ പോലീസ് അറിയിച്ചു.