രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് 8 തൊഴിലാളികൾ മരിച്ചു.

 


രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് 8 തൊഴിലാളികൾ മരിച്ചു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള ഉദയ്പൂർവാതി മേഖലയിലെ ഛപോലി ഗ്രാമത്തിലാണ് അപകടമുണ്ടായത്. റോഡ് നിർമ്മാണത്തിനിടെ, ചരലും മണലും കൂട്ടിക്കലർത്താൻ ഉപയോഗിക്കുന്ന യന്ത്രം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

സുരക്ഷാ വീഴ്ചയുണ്ടായി എന്നാരോപിച്ച് ഗ്രാമവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതി തൂണുകളും ലൈനുകളും മരങ്ങളിൽ തട്ടുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ആവശ്യപ്പെട്ട് ഗ്രിഡ് സബ്‌സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അവിടെ ജീവനക്കാരാരും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. ഈ അപകടസാധ്യത പരിഹരിക്കുന്നതിൽ ഭരണകൂടവും വൈദ്യുതി വകുപ്പും പരാജയപ്പെട്ടുവെന്നാണ് ആരോപണം.