തലസ്ഥാനത്തെ ഞെട്ടിച്ച് അരുംകൊല: 16 വയസുകാരനെ കൊന്ന് ചാക്കിൽ കെട്ടി, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ

 തിരുവനന്തപുരം ശ്രീകാര്യത്ത് 16 വയസുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥി അഭിരാം ആണ് കൊല്ലപ്പെട്ടത്. അഭിരാമിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിലായിട്ടുണ്ട്.

 പിടിയിലായ പ്രതികളിൽ ഒരാളും പ്രതിയും 17വയസുകാരനാണ്. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ ഇൻസ്‌റ്റ ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ വിളിച്ചുവരുത്തിയത്. ബെൽറ്റ് കൊണ്ട് കഴുത്തു ഞെരിച്ച് ചാക്കിൽകെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.